അലിഗഡ് : അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടയില്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു. വിദ്യാര്‍ത്ഥി ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ പോലീസ് വെടിവെപ്പിലാണ് വിദ്യാര്‍ത്ഥി കൊല്ലപെട്ടത്. സര്‍വ്വകലാശാല പ്രോക്ടറുടെ ഓഫീസിനും വാഹനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ തീ വെച്ചു. വിദ്യാര്‍ത്ഥികളെ പിരിച്ചുവിടുന്നതിനായി പോലീസ് നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. തുടര്‍ന്ന് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി പൊലീസ് ആകാശത്തേക്ക് വെടിവെക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് വെടിയേല്‍ക്കുകയായിരുന്നു രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
