താനൂരിനെ ആവേശത്തിലാഴ്ത്തി വി എസ്

താനൂര്‍: താനൂരിനെ ഇളക്കി മറിച്ച് ജില്ലയില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തുടക്കം. വി എസ് പങ്കെടുത്ത ജില്ലയിലെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പതിനായിരങ്ങളാണ് താനൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് എത്തിയത്. അഴിമതിക്കും വിലക്കയറ്റത്തിനും അക്രമ രാഷ്ട്രീയത്തിനും എതിരെ വി എസ് അമ്പുകള്‍ തൊടുത്തപ്പോള്‍ ആവേശത്തിരമാലകള്‍ ഉയര്‍ന്നു. ജനകീയ നേതാവിനെ കാണാനും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനും എത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ താനൂരിലെ വലിയ സമ്മേളന വേദിക്കുപോലും കഴിഞ്ഞില്ല. ഇടതുമുന്നണിയെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് വോട്ടിലൂടെ ജനം മറുപടി നല്‍കുമെന്നും താനൂരില്‍ വി അബ്ദുറഹിമാന്‍ വിജയം നേടുമെന്നും വി എസ് പറഞ്ഞു.
താനൂരില്‍ ലീഗ് അഴിച്ച് വിടുന്ന അക്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുന്നതിനായി ഇടതു സ്ഥാനാര്‍ഥിക്ക് വോട്ടും അഭ്യര്‍ഥിച്ചാണ് അദ്ദേഹം വേദി വിട്ടത്. തുടര്‍ന്ന് താനൂര്‍ തീരദേശത്ത് അക്രമണങ്ങള്‍ക്കിരയായ കുടുംബങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *