ഓ​ട്ടോ ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച്‌ പ​ണം കവര്‍ന്ന കേസ് ; മൂന്നുപേര്‍ അറസ്റ്റില്‍

കാ​ട്ടാ​ക്ക​ട : ഓ​ട്ടോ ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച്‌ പ​ണം തട്ടിയെടുത്ത സംഭവത്തില്‍ മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍. വി​ള​പ്പി​ല്‍​ശാ​ല ശി​വ​ജി​പു​രം തി​രു​വാ​തി​ര​യി​ല്‍ ശ്രീ​ജി​ത്ത് ( 33), വി​ള​പ്പി​ല്‍​ശാ​ല ചെ​ക്കി​ട്ട​പ്പാ​റ പ​ങ്കാ​ര​വി​ള വീ​ട്ടി​ല്‍ സു​നി​ല്‍ (44), വി​ള​പ്പി​ല്‍​ശാ​ല​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പൂ​വ​ച്ച​ല്‍ കൊ​ണ്ണി​യൂ​ര്‍ സ്വ​ദേ​ശി രാ​ഹു​ല്‍ ( 29) എന്നിവരെയാണ് കാ​ട്ടാ​ക്ക​ട പോലീസ് അറസ്റ്റ് ചെയ്തത് .

ക​ഴി​ഞ്ഞ 26 ന് ​വി​ള​പ്പി​ല്‍​ശാ​ല ഓ​ട്ടോ സ്റ്റാ​ന്‍​ഡി​ലെ ഡ്രൈ​വ​ര്‍ ജോ​ണി​യെ രാ​ഹു​ല്‍ കാ​ട്ടാ​ക്ക​ട നാ​ടു​കാ​ണി​യി​ലേ​യ്ക്ക് ഓ​ട്ടം വി​ളി​ച്ച്‌ നാ​ടു​കാ​ണി​യി​ല്‍​വ​ച്ച്‌ മ​ര്‍​ദി​ച്ച്‌ പ​ണം കവരുകയായിരുന്നു .​രാ​ഹു​ലി​ന് ജോ​ണി​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന പൂ​ര്‍​വ വൈ​രാ​ഗ്യമാണ് ആക്രമണത്തിലേക്ക് കലാശിച്ചത്. അറസ്റ്റിലായ പ്രതികളെ കാ​ട്ടാ​ക്ക​ട കോ​ട​തി റി​മാ​ന്‍​ഡു ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *