ബാബറി മസ്ജിദ് കേസ്; മന്ത്രിമാരുടെ പരസ്യ പ്രസ്താവനകള്‍ വിലക്കി യോഗി ആദിത്യനാഥ്

ലക്‌നൗ: ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കെ മന്ത്രിമാരുടെ പരസ്യ പ്രസ്താവനകള്‍ വിലക്കി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസിലെ കക്ഷികളെ പിന്തുണച്ചോ എതിര്‍ത്തോ ആരും സംസാരിക്കരുതെന്നും വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും യോഗി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, വിധി പുറത്ത് വന്നാല്‍ ആരും ആഘോഷങ്ങള്‍ നടത്തരുതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വിവും പറഞ്ഞു. സെന്‍സീറ്റിവായ വിഷയമാണിത്. എതെങ്കിലുമൊരു സമുദായത്തിന് അനുകൂലമായിരിക്കും വിധി, അവര്‍ ആഘോഷങ്ങള്‍ നടത്തരുതെന്ന് നഖ്‍വി വ്യക്തമാക്കി.വിധിക്ക് ശേഷം എങ്ങനെ സമാധാനം പുനഃസ്ഥാപിക്കാമെന്നതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനായി ആര്‍.എസ്.എസ് യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയുടെ പ്രസ്താവന.

Leave a Reply

Your email address will not be published. Required fields are marked *