യുഎപി എ അറസ്റ്റ് ; സിപിഐക്കാര്‍ കരഞ്ഞിട്ട് കാര്യമില്ല : പി.കെ. കുഞ്ഞാലിക്കുട്ടി എം.പി

മലപ്പുറം: മാവോവാദി വേട്ടക്കും യു.എ.പിഎക്കും എതിരെ സി.പി.ഐക്കാര്‍ കരഞ്ഞിട്ട് കാര്യമില്ലെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു . ഒന്നുകില്‍ ഉള്ളില്‍ നിന്ന് ചെറുത്ത് തോല്‍പിക്കാന്‍ കഴിയണം, അല്ലെങ്കില്‍ പുറത്ത് നിന്ന് എതിര്‍ക്കാന്‍ കഴിയണമെന്ന് അദ്ദേഹം വ്യക്തമാക്കി.

‘പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞു കഴിഞ്ഞാല്‍ അവരെ കുറ്റം പറയാനാകില്ല. യുഎപിഎ നിയമത്തെ അനുകൂലിക്കുന്നവര്‍ക്ക് പോലും പന്തീരങ്കാവ് വിഷയത്തില്‍ യുഎപിഎ വേണോ എന്ന് സംശയമുണ്ട് . രാഷ്ട്രീയമായി ന്യായീകരിക്കാന്‍ കഴിയാത്ത സംഭവങ്ങളാണ് നിരന്തരം നടന്നുകൊണ്ടിരിക്കുന്നത് . മാവോവാദിവേട്ട, യു.എ.പി.എ ചുമത്തല്‍, വാളയാര്‍ പീഡന കേസ് എന്നിവ ഇതിന് ഉദാഹരണങ്ങളാണെന്ന്’ പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി .

Leave a Reply

Your email address will not be published. Required fields are marked *