പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച്‌ ഭാര്യയെ ഭര്‍ത്താവ് കുത്തികൊലപ്പെടുത്തി : കുത്തിയത് മുപ്പത് തവണ

ബെംഗളൂരു : പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച്‌ ഭാര്യയെ ഭര്‍ത്താവ് കുത്തികൊലപ്പെടുത്തി. കര്‍ണാടകയില്‍ ജുബൈദ എന്ന യുവതിയെയാണ് ഭര്‍ത്താവ് ഷെരീഫ് കൊന്നത്. പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ശനിയാഴ്ച രാത്രി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നീടത് കയ്യാങ്കളിയിലേക്ക് മാറുകയും, ഷെരീഫ് കത്തി ഉപയോ​ഗിച്ച്‌ ജുബൈദ് മുപ്പത് തവണ കുത്തുകയായിരുന്നു. കരച്ചില്‍ കേട്ട് വീട്ടുടമ സ്ഥലത്തെത്തി ജൂബൈദയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷെരീഫിനെ കസ്റ്റഡിയില്‍ എടുത്തെന്നും സംഭവത്തില്‍‌ തുടരന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ജുബൈദയും ഷെരീഫും ഏഴ് വര്‍ഷം മുന്‍പാണ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *