സഹകരണ ബാങ്കുകളില്‍ പ്രത്യേക കുടിശിക നിവാരണ പദ്ധതിക്ക് തുടക്കം

സഹകരണ ബാങ്കുകളില്‍ പ്രത്യേക കുടിശിക നിവാരണ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം : സംസ്ഥാന/ ജില്ലാ സഹകരണബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് നിലവില്‍ കുടിശികയുള്ള വായ്പക്കാര്‍ക്കും അംഗസംഘങ്ങള്‍ക്കും കടബാധ്യത ഒഴിവാക്കാനായി ഡിസംബര്‍ 31 വരെ സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് മാത്രമായി പ്രത്യേക ഒറ്റത്തവണ തീര്‍പ്പാക്കല്‍/ കുടിശിക നിവാരണം പദ്ധതി നടപ്പിലാക്കുന്നു. സാധാരണ പലിശ നിരക്കിലാണ് വായ്പ അവസാനിപ്പിക്കുന്നത്. എല്ലാ വായ്പ ഒത്തു തീര്‍പ്പുകളിലും പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കും.

മരണപ്പെട്ടു പോയവര്‍, അപകടം പറ്റി കിടപ്പിലായവര്‍, മാരകരോഗം ബാധിച്ചവര്‍ /മാരകരോഗങ്ങള്‍ ബാധിച്ചവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവര്‍, അവരുടെ ചികിത്സ വായ്പക്കാരന്റെ സംരക്ഷണത്തില്‍ ആയിരിക്കുന്നവര്‍, മാതാപിതാക്കള്‍ മരണപ്പെടുകയും, മാതാപിതാക്കള്‍ എടുത്ത വായ്പ തങ്ങളുടെ ബാധ്യതയായി നിലനില്‍ക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍, നിരാലംബര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവരുടെ വായ്പകളില്‍ അഞ്ച് ലക്ഷം വരെയുള്ളതില്‍ അര്‍ഹമായ കേസുകളില്‍ മുതല്‍ത്തുകയിലും ഇളവ് അനുവദിക്കും. അഞ്ച് ലക്ഷത്തിനു മുകളില്‍ ഉള്ള വായ്പകളില്‍ പലിശയുടെ 50 ശതമാനം വരെയും ഇളവ് ലഭിക്കും. 25,000 രൂപ വരെ മുതല്‍ബാക്കി നില്‍പ്പുള്ളതും അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ കുടിശികയായതുമായ എല്ലാ വ്യക്തിഗത വായ്പകളിലും മുതല്‍ മാത്രം അടച്ച്‌ കണക്ക് അവസാനിപ്പിക്കാന്‍ അവസരം ഉണ്ടാക്കും.

Leave a Reply

Your email address will not be published. Required fields are marked *