മലപ്പുറം തിരൂരില്‍ സദാചാര ഗുണ്ട ചമഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചു.. വാക്കാട് കടപ്പുറത്താണ് സംഭവം.. മത്സ്യത്തൊഴിലാളിയായ പ്രതി ഹമീദിനെ പോലിസ് അറസ്റ്റ് ചെയ്തു..
കുട്ടികള്‍ക്കും ബന്ധുവിനുമൊപ്പം വാക്കാട് ബീച്ചില്‍ കടല്‍ക്കാണാനെത്തിയ യുവതിയാണ് പീഡനത്തിനിരയായത്.. ബന്ധുവിനെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.. ബന്ധുവിന്റെയും യുവതിയുടെയും മൊബൈല്‍ ഫോണുകള്‍ പ്രതിയായ ഹമീദ് പിടിച്ചെടുത്തശേഷം ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ ഫോണില്‍നിന്ന് പ്രതി തന്റെ ഫോണിലേക്ക് നമ്പര്‍തിരിച്ചറിയാനായി വിളിച്ചിരുന്നു. ഇതാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. മത്സ്യത്തൊഴിലാളിയാണ് പിടിയിലായ ഹമീദ്. തീരൂര്‍ സി ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയുട്ടുട്ട്. പ്രതിയെ പൊന്നാനി മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
