തൃശ്ശൂര്‍: സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം അന്തസുറ്റതാകണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . വികാരങ്ങള്‍ പ്രകടിപ്പിക്കാനുളള വേദായിക്കരുത് അത്. വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് ആത്മസംതൃപ്തിക്കല്ലാതെ പ്രസ്ഥാനത്തിന് ഗുണം ചെയ്യില്ലെന്നും തോടിയേരി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഫെയ്‌സ്ബുക്കിലൂടെ തുടര്‍ന്നു വരുന്ന വാക്ക്‌പോരിന്റെ അടിസ്ഥാനത്തിലാണ് കോടിയേരിയുടെ പ്രതികരണം.
