ഭൂരിപക്ഷമില്ല:​ മുഖ്യമന്ത്രി പദം രാജിവച്ച്‌ ദേവേന്ദ്ര ഫഡ്നാവിസ്,​ മാറി മറിഞ്ഞ് മഹാരാഷ്ട്രീയം

മുംബയ്: അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്നാവിസും രാജിവച്ചു. സത്യപ്രതിജ്ഞ ചെയ്ത് നാലാം ദിവസമാണ് രാജി. മുംബയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഫഡ്നാവിസ് ഇക്കാര്യം അറിയിച്ചത്. ഭൂരിപക്ഷമില്ലാത്തതിനാല്‍ രാജിവയ്ക്കുന്നെന്നും ജനങ്ങള്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ആഗ്രഹിച്ചതെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി സര്‍ക്കാരിന്റെ ഭൂരിപക്ഷം വിശ്വാസ വോട്ടെടുപ്പിലൂടെ തെളിയിക്കണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി

Leave a Reply

Your email address will not be published. Required fields are marked *