കൊച്ചി ശബരിമലയില്‍ ദര്‍ശനത്തിനായെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും ദര്‍ശനം നടത്തുന്നില്ലെന്നും മുംബൈയിലേക്ക് മടങ്ങുമെന്നും പറഞ്ഞു. ശബരിമല ദര്‍ശനത്തിന് പോലീസ് സംരക്ഷണം നല്‍കില്ലെന്ന നിലപാടിനെ തുടര്‍ന്നാണ് തീരുമാനം. ആദ്യം ശബരിമല ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടാണ് സ്വീകരിച്ചതെങ്കിലും, പിന്നീട് നിയമോപദേശം യുവതീ പ്രവേശനത്തിന് എതിരാണെന്നും മടങ്ങി പോകണമെന്നും കൊച്ചി ഡിസിപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. തൃപ്തി ദേശായി ഉള്‍പ്പെടെ നാല് സ്ത്രീകള്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ ശബരിമലയില്‍ യുവതീപ്രവേശനം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. രാത്രി 12.20-ന്റെ വിമാനത്തില്‍ മുംബൈയിലേക്കു മടങ്ങുമെന്ന് തൃപ്തി പറഞ്ഞു.
