മുന്‍ കാമുകന്‍ ഇപ്പോഴും തന്നെയോര്‍ത്ത് ജീവിക്കുകയാണെന്ന് അറിഞ്ഞതോടെ തകര്‍ന്ന യുവതി വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബക്കോടതിയില്‍ ! ഒടുവില്‍ കാമുകന് ഭാര്യയെ വിട്ടുകൊടുത്ത് ഭര്‍ത്താവ്

വിവാഹമോചനം തേടി ഭാര്യ കുടുംബക്കോടതിയില്‍ എത്തിയതോടെ കാമുകന് ഭാര്യയെ വിട്ടുകൊടുത്ത ഭര്‍ത്താവ് അദ്ഭുതമായി.സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ഭര്‍ത്താവിനൊപ്പം ഫാഷന്‍ ഡിസൈനറായ ഭാര്യ രണ്ടുമക്കള്‍ക്കൊപ്പം ഭോപ്പാലിലാണ് താമസം. ഇതിനിടയിലാണ് പഴയ കാമുകന്‍ ഇപ്പോഴും തന്നെയോര്‍ത്ത് നീറി ജീവിക്കുകയാണെന്ന് യുവതി അറിഞ്ഞത്. ഇതോടെ മാനസ്സികമായി തകര്‍ന്ന യുവതി വിവാഹബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

യുവതിയുടെ അച്ഛന്‍ എതിര്‍ത്തതോടെയാണ് കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വന്നത്. കാമുകനെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിഞ്ഞതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഭാര്യയുടെ സന്തോഷമെല്ലാം നഷ്ടപ്പെട്ടത് കണ്ടതോടെ യുവാവ് പല തവണ സംസാരിച്ചു നോക്കി. ഫലമില്ലെന്നായതോടെ പിരിയാമെന്ന തീരുമാനത്തിലെത്തിച്ചേരുകയായിരുന്നു.

കുടുംബക്കോടതിയില്‍ കൗണ്‍സിലിങിനിടെ കാമുകനൊപ്പം ജീവിക്കുന്നതാണ് സന്തോഷമെന്ന് യുവതി അറിയിക്കുകയും ചെയ്തു. രണ്ട് മക്കളുടെയും ചുമതല യുവാവിന് കോടതി നല്‍കി. മക്കളെ എപ്പോള്‍ വേണമെങ്കില്‍ വന്ന് കണ്ട് മടങ്ങാമെന്നും യുവാവ് മുന്‍ഭാര്യയ്ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *