തീവ്രവാദിയായ പ്രജ്ഞാസിങ് തീവ്രവാദിയായ ഗോഡ്സെയെ രാജ്യസ്നേഹി എന്ന് വിളിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ ദേശഭക്തനെന്ന് വിളിച്ച പ്രജ്ഞാ സിങ് ഠാക്കൂറിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ആര്‍എസ്‌എസിന്റേയും ബിജെപിയുടേയും മനസ്സാണ് പ്രജ്ഞാ സിങിന്റെ പ്രസ്താനയിലൂടെ പ്രതിഫലിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.

അവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് പറഞ്ഞ് സമയം പാഴാക്കാന്‍ ആഗ്രിഹിക്കുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി. തീവ്രവാദിയായ പ്രജ്ഞാ സിങ് തീവ്രവാദിയായ ഗോഡ്സയെ രാജ്യ സ്നേഹി എന്ന് വിളിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തിലെ ഒരു ദുഃഖദിനമാണിതെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ആര്‍എസ്‌എസിന്റേയും ബിജെപിയുടേയും ആശയമാണ് അവര്‍ പറയുന്നതെന്നും, അത് മറച്ച്‌ വെക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും രാഹുല്‍ കുറിച്ചു. അത്കൊണ്ടുതന്നെ ആ സ്ത്രീക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഞാനെന്റെ സമയം കളയാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *