തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ എസ്‌ഐയും, സ്ത്രീയും അറസ്റ്റില്‍. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയതിന് വഞ്ചിയൂര്‍ സ്റ്റേഷനിലെ ക്രൈം എസ്‌ഐ സഫീറിനെയും ഒപ്പം യാത്ര ചെയ്തിരുന്ന സിമിയെന്ന സ്ത്രീയെയുമാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്ത്.
ദുബായില്‍ നിന്നെത്തിയ വിമാനത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സീറ്റിനടയില്‍ നിന്നും രണ്ട് കിലോ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
