വയനാട് കിണറ്റില്‍ പുള്ളിപുലി വീണു; ഇരതേടി വന്നപ്പോള്‍ അബദ്ധത്തില്‍ വീണതാവുമെന്ന് വനംവകുപ്പ്

വയനാട്: വയനാട് വീട്ടുമുറ്റത്തെ കിണറ്റില്‍ പുള്ളിപുലി വീണു. വൈത്തിരി വട്ടവയലിലാണ് സംഭവം. പുലി ഇര തേടി വന്നപ്പോള്‍ അബദ്ധത്തില്‍ വീണതാവും എന്നാണ് വനംവകുപ്പ് കരുതുന്നത്. പുലിയെ സുരക്ഷിതമായി പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് .

വട്ടവയല്‍ സ്വദേശി ഗോപി എന്നയാളുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുള്ളിപ്പുലി വീണത്. മറ്റ് പരിക്കുകളൊന്നും പുലിയുടെ ദേഹത്ത് ഇല്ല. വനം വകുപ്പ് സ്ഥലത്തെത്തി പുലിയെ കയറ്റാനുള്ള നടപടികള്‍ തുടങ്ങിയിരിക്കുകയാണ്. കയര്‍ കെട്ടി മുകളിലേക്ക് എടുത്ത് സുരക്ഷിതമായി പുള്ളിപുലിയെ കാട്ടിലേക്ക് എത്തിക്കുമെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *