ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ല; വിമര്‍ശനവുമായി സിപിഎമ്മും രംഗത്ത്

തിരുവനന്തപുരം: പൗരത്വ വിഷയത്തില്‍ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഎം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കളിക്കുകയാണെന്നും ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്നും കോടിയേരി പറയുകയുണ്ടായി. ഗവര്‍ണര്‍ സകല പരിധികളും ലംഘിച്ചിരിക്കുകയാണ്. ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത ജല്‍പ്പനങ്ങളാണ് സംസ്ഥാന ഗവര്‍ണര്‍ നടത്തുന്നത്.കേരള നിയമ സഭ ഏത് നിയമത്തിന്റെ ലംഘനമാണ് നടത്തിയതെന്ന് ചൂണ്ടിക്കാണിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *