സം​യു​ക്ത സ​മ​ര​ത്തി​നി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​ല്ല​പ്പ​ള്ളി

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ സിപിഎമ്മുമായി സഹകരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎമ്മുമായി സഹകരിച്ച്‌ സമരത്തിനില്ലെന്ന് താന്‍ നേരത്തെ തന്നെ അസന്നിഗ്‌ദമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ ഭിന്നതയൊന്നും ഇല്ലെന്നും മുല്ലപ്പള്ളി കൊച്ചിയില്‍ പറഞ്ഞു. യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന് എന്നും വ്യക്തമായ നിലപാടുണ്ടെന്നും ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കായി കാണുക മാത്രമാണ് സിപിഎം എല്ലാക്കാലത്തും ചെയ്തിട്ടുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു. എല്‍ഡിഎഫുമായി ചേര്‍ന്ന് സമരമില്ലെന്നും യുഡിഎഫ് സ്വന്തം നിലയില്‍ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും വ്യക്തമാക്കി.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഒ​റ്റ​യ്ക്കും കൂ​ട്ടാ​യും സ​മ​ര​ങ്ങ​ള്‍ വേ​ണ്ടി​വ​രു​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തൊ​രു പൊ​തു​വി​ഷ​യ​മാ​യ​തി​നാ​ല്‍ രാ​ജ്യ​വ്യാ​പ​ക​സ​മ​രം ന​ട​ത്തേ​ണ്ട​തു​ണ്ട്. അ​തേ​സ​മ​യം, എ​ല്‍​ഡി​എ​ഫു​മാ​യി ചേ​ര്‍​ന്നു വീ​ണ്ടും സ​മ​രം ന​ട​ത്തു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹം ഉ​ത്ത​രം ന​ല്‍​കി​യി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *