ശബരിമല തീര്‍ഥാടകനെ കാട്ടാന കുത്തിക്കൊന്നു

മുണ്ടക്കയത്ത് മുക്കുഴി വള്ളിത്തോട് പൂക്കുറ്റിത്താവളത്തിന് സമീപം ശബരിമല തീര്‍ഥാടകനെ കാട്ടാന കുത്തിക്കൊന്നു. പുലര്‍ച്ചെ നാലു മണിയോടെ വെള്ളാരംചെറ്റയിലാണ് സംഭവം.

സംഭവത്തെ തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി തീര്‍ഥാടകരെ മുക്കുഴിയില്‍ നിന്നും കടത്തി വിടുന്നില്ല. സംഭവ സ്ഥലത്ത് നിന്നും കാട്ടാനകൂട്ടം പിന്‍മാറാത്തതിനാല്‍ പൊലീസിനോ വനപാലകര്‍ക്കോ മുക്കുഴിയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. പെരുവന്താനം പൊലീസ് സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *