നടന്നുപോയപ്പോള്‍ അപമാനിക്കാന്‍ ശ്രമം ; ചെറുത്തപ്പോള്‍ ലോറിയില്‍ കയറി രക്ഷപ്പെട്ടു ; പിന്നാലെ കാറില്‍ യുവതിയുടെ ‘ചേസ്’ ; യുവാവ് പിടിയില്‍

ആലപ്പുഴ : അപമാനിക്കാന്‍ ശ്രമിച്ചയാളിനെ പിന്തുടര്‍ന്ന് ഫോട്ടോയെടുത്ത് യുവതി പൊലീസിന് കൈമാറി. ഇതിന്‍രെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ യുവാവിനെ പൊലീസ് പിടികൂടി. തൃശൂര്‍ കൊടകര സ്വദേശി ഷനാസിനെ (27) ആണ് ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകിട്ടു ചേര്‍ത്തല റെയില്‍വേ സ്‌റ്റേഷനു സമീപത്തെ റോഡിലൂടെ നടന്നുപോയ യുവതിയെ ഷനാസ് പിന്നാലെ ചെന്ന് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ലോറിയില്‍ ആലപ്പുഴ ഭാഗത്തേക്കു പോയി. പിറകെ വന്ന കാര്‍ യാത്രികരോടു വിവരം പറഞ്ഞ യുവതി ഇതേ കാറില്‍ ലോറിയെ പിന്തുടര്‍ന്നു.

എക്‌സ്‌റേ കവലയിലെ സിഗ്‌നലില്‍ എത്തിയപ്പോള്‍ ലോറിയുടെ ഫോട്ടോ എടുത്ത് ഇതുള്‍പ്പെടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മറ്റു സ്‌റ്റേഷനുകളിലേക്ക് ചേര്‍ത്തല പൊലീസ് നല്‍കിയ സന്ദേശത്തെ തുടര്‍ന്നു കണിച്ചുകുളങ്ങരയ്ക്കു സമീപം മാരാരിക്കുളം പൊലീസ് ലോറി തടഞ്ഞ് യുവാവിനെ പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *