വിലത്തകര്‍ച്ച; നീലഗിരിയിലെ തേയിലത്തോട്ടങ്ങള്‍ പ്രതിസന്ധിയില്‍

ഗുണനിലവാരത്തില്‍ ദക്ഷിണേന്ത്യയിലെ മികച്ച തേയിലയായ നീലഗിരി തേയില ഇന്ന് പ്രതിസന്ധികളോട് മല്ലിടുകയാണ് . ആഗോളവിപണിയിലെ വിലത്തകര്‍ച്ചയാണ് പ്രതിസന്ധിക്കുള്ള കാരണം . ഇതോടെ ജില്ലയിലെ അറുപതിനായിരത്തോളം വരുന്ന ചെറുകിട കര്‍ഷകരുടെ നിത്യജീവിതം താറുമാറായി . പലരും കൃഷി ഉപേക്ഷിച്ച്‌ മറ്റുമേഖലയിലേക്ക് ചേക്കേറി.

2000-ത്തില്‍ കിലോയ്ക്ക് 20 രൂപ വിലയുണ്ടായിരുന്ന പച്ചത്തേയിലയ്ക്ക് ഇപ്പോള്‍ ശരാശരി 11 രൂപ മാത്രമേ ലഭിക്കുന്നുള്ളൂ . തൊഴിലാളികള്‍ക്കുള്ള കൂലിയും മറ്റു വരവുചെലവും താരതമ്യപ്പെടുത്തുമ്ബോള്‍ കര്‍ഷകന് മെച്ചമൊന്നുമില്ലെന്നു തന്നെ പറയാം . ഇതിനാല്‍ പലതോട്ടങ്ങളും വേണ്ട പരിചരണം ലഭിക്കാതെ നശിച്ചുതുടങ്ങി . തേയിലക്കൃഷിയെ അപേക്ഷിച്ച്‌ പരിപാലനച്ചെലവും മറ്റുതൊഴില്‍ദിനങ്ങളും കുറവുമതിയെന്നതിനാല്‍ ചെറുകിടകര്‍ഷകര്‍ പലരും കാപ്പിക്കൃഷിയിലേക്ക് തിരിഞ്ഞു .

പ്രതിസന്ധികള്‍ കാരണം ചെറുകിട ഫാക്ടറികളും പൂട്ടിയ നിലയിലാണ്. തൊഴില്‍മേഖലയിലും കടുത്തപ്രതിസന്ധി തുടരുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *