ഐ ഐ ഐ സിയിലെ കോഴ്സുകൾക്ക് ജനുവരി 10 വരെ അപേക്ഷിക്കാം

കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിലുള്ള കൊല്ലം ജില്ലയിൽ ചവറയിൽ
പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ്
കൺസ്ട്രക്ഷനിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് ജനുവരി 10 വരെ അപേക്ഷിക്കാം.
എട്ടാം സ്റ്റാൻഡേർഡ് മുതൽ ബിടെക്, ബിരുദദാരികൾക്കു  വരെ വിവിധ
കോഴ്സുകളിലേക്കാണ് പ്രവേശനമുള്ളത് . മൂന്നു മാസം മുതൽ ഒരു വർഷം വരെയാണ്
കോഴ്സുകളുടെ കാലാവധി. ഡിഗ്രീ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്ന
ഇന്റർനാഷണൽ ഫെസിലിറ്റി മാനേജ്‌മന്റ് അസോസിയേഷനുമായി ചേർന്ന് നടത്തുന്ന
ഫെസിലിറ്റീസ് ആൻഡ് കോൺട്രാക്ട് മാനേജ്‌മന്റ് കോഴ്സ്, ഓൾ ഇന്ത്യ
മാനേജ്‌മന്റ് അസോസിയേഷനുമായി ചേർന്നു നടത്തുന്ന റീറ്റെയ്ൽ മാനേജ്‌മന്റ്
കോഴ്സ്, ബിടെക് സിവിൽ ബിടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ്
ബിരുദധാരികൾക്കുള്ള ഗ്രാജുവേറ്റീഷിപ് കോഴ്സുകൾ, ബിടെക് – സിവിൽ, ഡിപ്ലോമ
സിവിൽ, സയൻസ് ബിരുദധാരികൾ ബി എ ജിയോഗ്രഫി, എന്നിവർക്ക് അപേക്ഷിക്കാവുന്ന
ജി.ഐ.എസ് കോഴ്സ്, ബിടെക് മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് , ഐ ടി 
എന്നിവർക്ക് അപേക്ഷിക്കാവുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡാറ്റ സെന്റര്
ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗ്, ഡിപ്ലോമ സിവിൽ ഉള്ളവർക്കുള്ള ക്വാളിറ്റി
ടെക്‌നിഷ്യൻ കോഴ്സ്, പ്ലസ് ടു പാസായവർക്ക് അപേഷിക്കാവുന്ന ഹോസ്പിറ്റാലിറ്റി
മാനേജ്‌മന്റ്, പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാവുന്ന ഇലെക്ട്രിഷ്യൻ,
കൺസ്ട്രക്ഷൻ വെൽഡർ, ബാർബെൻഡിങ് ആൻഡ് സ്റ്റീൽ ഫിക്സിങ് , STP ഓപ്പറേറ്റർ,
പെയിന്റിംഗ് ആൻഡ് ഫിനിഷിങ് വർക്സ്, റോഡ് കൺസ്ട്രക്ഷൻ മെഷിനറി ഓപ്പറേറ്റർ ,
എട്ടാം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്ന ഹൗസ്കീപ്പിങ് കോഴ്സ്
കേംബ്രിഡ്ജ് ഇംഗ്ലീഷുമായി ചേർന്ന് നടത്തുന്ന ലിംഗ്വാ സ്കിൽ എന്നിങ്ങനെയുള്ള
17 കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.അപേക്ഷ ഓൺലൈൻ ആയോ സ്ഥാപനത്തിൽ നേരിട്ട്
വന്നോ സമർപ്പിക്കാവുന്നതാണ്

പട്ടിക ജാതി വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി താമസിച്ചു
പഠിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക   www.iiic.ac.in

Phone: 8078980000

Leave a Reply

Your email address will not be published. Required fields are marked *