പ്രതിപക്ഷത്തും സി.പി.എം.പരാജയം: സുധീരന്‍

മങ്കട: നിയമസഭയില്‍ നല്ലെരു പ്രതിപക്ഷമാകുന്നതില്‍ പോലും സി.പി.എം.പരാജയപ്പെട്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. സഭയില്‍ നേരത്തെയെത്തി നേരത്തെ തന്നെ ഇറങ്ങിപ്പോകുന്ന പ്രതിപക്ഷത്തെയാണ് കേരളം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു പുഴക്കാട്ടിരിയില്‍ മങ്കടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എ.അഹമ്മദ് കബീറിന്റെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട നിയമ നിര്‍മ്മാണ സഭയില്‍ മുദ്രാവാക്യം വിളിക്കല്‍ മാത്രമായിരുന്നു അഞ്ച് വര്‍ഷക്കാലവും അവര്‍ ചെയ്തത്. അത് ഈ നാടിന് ഒരു ഗുണവും ചെയ്തില്ല. ജന താല്‍പര്യവും തൊഴിലാളി താല്‍പര്യവും ഇന്ന് സി.പി.എമ്മിനില്ല. മദ്യമുതലാളിമാരുടെ ചട്ടുകമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട യു.ഡി.എഫ് സര്‍ക്കാറിന്റെ പ്രവര്‍ത്തനവും ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനവും ജനം വിലയിരുത്തും. പൊതു സമൂഹം യു.ഡി.എഫിന് ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മും, ബി.ജെ.പിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയവും ബി.ജെ.പിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയവും നാടിന് ആപത്താണ്. വി.എം.സുധീരന്‍ പറഞ്ഞു. പി.രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ, ഡി.സി.സി.പ്രസിഡന്റ് ഇ.മുഹമ്മദ് കുഞ്ഞി, വിവി.പ്രകാശ്, ഉമര്‍ അറക്കല്‍, എം.അബ്ദുള്ള മാസ്റ്റര്‍, സമദ് മങ്കട, ടി.കെ.ശശീന്ദ്രന്‍, ഡി.സി.സി സെക്രട്ടറി.പ്രഫ.ഹരിപ്രിയ, ഷാഹിദ് ആനക്കയം, ഹനീഫ പെരിഞ്ചീരി, എം.ടി.സലീന ടീച്ചര്‍, യു.ഹരി എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *