മലപ്പുറം: ബിജെപിയുമായി മുഖ്യമന്ത്രി നടത്തുന്ന അവിശുദ്ധകൂട്ട് കെട്ട് വിഷയത്തില്‍ കോണ്‍ഗ്രസ്സ് ഐക്യമാന്റും മുസ്ലീം ലീഗും നയം വ്യക്തമാക്കാന്‍ തയ്യാറാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു . മലപ്പുറം പ്ലസ്സ് ക്ലബ്ബിന്റെ മീറ്റ് ദപ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .കേരളത്തില്‍ ബിജെപിയുടെ നിലപാടിനെതിരെ മുഖ്യമന്ത്രിയും എ കെ ആന്റണിയും തമ്മില്‍ അടി നടക്കുകയാണ് . ബി ജെ പിയെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്നത്. എന്നാല്‍ ബിജെപിയെ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കരുതെന്നാണ് എകെ ആന്റണിയുടെ നിലപാട്. വെള്ളാപളളി നടേശനെ ഇടനിലക്കാരനാക്കി ബിജെപിയുമായി വോട്ട് കച്ചവടം ഉറപ്പിച്ചിരിക്കയാണ് മുഖ്യമന്ത്രി. ഇതാണ് മുഖ്യമന്ത്രി ബിജെപിക്കെതിരെ മൃതുസമീപനം സ്വീകരിക്കാന്‍ കാരണമെന്നും കൊടിയേരി കുറ്റപ്പെടുത്തി.
