കൊച്ചി: സഹകര പ്രസ്ഥാനങ്ങളുടെ ശക്തി ഉപയോഗിച്ച് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തെ പ്രസാധക രംഗത്തെ മുന്‍ നിരയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. കൃതി പുസ്തകോത്സവം 2020 ജില്ലാതല ആലോചനാ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി .
പുസ്തകങ്ങളോടുള്ള കുട്ടികളുടെ ആഭിമുഖ്യം വളര്‍ത്തുന്നതിനാണ് ഒരു കുട്ടിക്ക് ഒരു പുസ്തകം എന്ന പദ്ധതി നടപ്പാക്കുന്നത്. പുസ്തകോത്സത്തിന്റെ ഭാഗമായി ഫെബ്രുവരി പന്ത്രണ്ടാം തീയതി മുതല്‍ പതിനാറാം തീയതി വരെ സാഹിത്യ വിജ്ഞാനോത്സവം സംഘടിപ്പിക്കും. ജില്ലയിലെ പ്രാഥമിക കര്‍ഷക വായ്പാ സംഘങ്ങള്‍ അടക്കം സഹകരണ മേഖലയുടെ സമഗ്ര പങ്കാളിത്തം പുസ്തകോത്സവത്തില്‍ ഉണ്ടാകണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കെയര്‍ ഹോം പദ്ധതി ഉള്‍പ്പെടെ ജില്ലയിലെ സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
