ദുബായ്: ഉപഭോക്താവിനെ ലൈംഗികമായി ചൂഷണംചെയ്തുവെന്ന പരാതിയില്‍ പാകിസ്താന്‍ യുവാവിനെതിരെ ദുബായ് പ്രാഥമിക കോടതി നടപടി തുടങ്ങി. ബ്രിട്ടീഷ് യുവതി ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തിരുന്ന സൈക്കിള്‍ വീട്ടില്‍ എത്തിച്ചു നല്‍കുന്നതിനിടെ അവരെ കടന്നുപിടിച്ച് ചുംബിച്ചുവെന്നാണ് കേസ്.
കുതറിമാറി വാതിലടച്ചശേഷവും യുവാവ് തുടരെ തന്റെ മൊബൈല്‍ നമ്ബറിലേക്ക് വിളിച്ചും മെസേജ് അയച്ചും ശല്യം ചെയ്തുവെന്നും ബ്രിട്ടീഷ് യുവതിയുടെ പരാതിയിലുണ്ട്. പരാതിയെതുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്തിരുന്നു. വാട്‌സാപ്പില്‍ മെസേജ് അയച്ച കാര്യവും പിന്നീട് ഡിലീറ്റ് ചെയ്തതും ഇയാള്‍ പോലീസിനോട് സമ്മതിച്ചു. എന്നാല്‍ യുവതിയെ കടന്നാക്രമിച്ച കാര്യം കോടതിയില്‍ നിഷേധിച്ചു. കേസില്‍ ഫെബ്രുവരി 16-ന് കോടതി വിധിപറയും.
