‘എഡ്ജ് 2020’ ;സ്‌പേസ് പാര്‍ക്ക് ബഹിരാകാശ വ്യവസായത്തിന് മുതല്‍ക്കൂട്ടാവും:മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന സ്‌പേസ് പാര്‍ക്ക് ബഹിരാകാശ വ്യവസായത്തിന് മുതല്‍ക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘എഡ്ജ് 2020’എന്ന് പേരിട്ട ബഹികാരാശ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

രണ്ട് ദിവസമായി നടക്കുന്ന ഉച്ചകോടയില്‍ പങ്കെടുക്കാന്‍ ലോകമെമ്ബാടുമുളള ബഹിരാകാശ വിദഗ്ധരും വ്യവസായ പ്രമുഖരുമാണ് എത്തിയിരിക്കുന്നത്.ബഹിരാകാശ സാങ്കേതികവിദ്യകളിലൂടെ ഉണ്ടായ പ്രധാന മാറ്റങ്ങളെക്കുറിച്ച്‌ ഉച്ചകോടി ചര്‍ച്ചചെയ്യും. ഐഎസ്‌ആര്‍ഒ, എയര്‍ബസ്, സ്‌പെയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിലുളളവരും പങ്കെടുത്തു.

ബഹിരാകാശ ഗവേഷണത്തിനും വ്യവസായത്തിനുമായി സ്ഥാപിക്കുന്ന തിരുവന്തപുരം സ്‌പേസ് പാര്‍ക്കിന്റെ നേതൃത്വത്തിലാണ് സെമിനാര്‍ നടക്കുന്നത്.ചടങ്ങില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുമായി സ്‌പേസ് പാര്‍ക്ക് ധാരണാപത്രം കൈമാറി. കൊളറാഡോയിലെയും ആസ്ട്രിയയിലെയും പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളുമായും ഉച്ചകോടിയില്‍ ധാരണപത്രം ഒപ്പിടും.

Leave a Reply

Your email address will not be published. Required fields are marked *