തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു . നിയമസഭയിലെ ചോദ്യോത്തര വേളയില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
‘കൊറോണയെ നേരിടാന്‍ സംസ്ഥാനം കൃത്യമായ മുന്‍കരുതല്‍ എടുത്തിരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല’ – കെ കെ ശൈലജ വ്യക്തമാക്കി .
അതേസമയം, കേരളത്തില്‍ മൂന്നാമതും ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു . കാസര്‍കോട് കാഞ്ഞങ്ങാടുള്ള വിദ്യാര്‍ത്ഥിക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ കൊറോണ റിപ്പോര്‍ട്ട് ചെയ്തവരുടെ അകെ എണ്ണം മൂന്നായി .
