ഒ.ഐ.സി.സി റിയാദ് മാപ്പിളപ്പാട്ട് മത്സരം: മെല്‍വിന്‍ സോജി, ദേവിക ബാബുരാജ്, തല്‍ഹ റഷീദ് , മിന്‍സിയ സുലൈമാന്‍

റിയാദ്: ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മററിയുടെ 9 -ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ട്ടായിരുന്നു മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചത്. തനതായ മാപ്പിള പാട്ടുകള്‍ വാദ്യോപകരണ ത്തിന്‍റെ അകമ്ബടികളില്ലാതെ രണ്ടു വിഭാഗങ്ങളിലായിട്ട് നടന്ന മത്സരത്തില്‍ മുപ്പതോളം ആളുകള്‍ പങ്കെടുത്തു. അഞ്ച് മുതല്‍ പതിനഞ്ച് വയസ്സുവരെയും പതിനാറുമുതല്‍ മുകളിലുള്ളവരുടെയും മത്സരങ്ങളാണ് നടന്നത്.

മാപ്പിളപ്പാട്ട് മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഓന്നാം സ്ഥാനം കരസ്ഥമാക്കിയ(ഇടത്ത് നിന്ന്) മെല്‍വിന്‍ സോജി, രണ്ടാം സ്ഥാനം നേടിയ ദേവിക ബാബുരാജ്. സിനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തല്‍ഹ റഷീദ്, മിന്‍സിയ സുലൈമാന്‍ എന്നിവര്‍.

രണ്ട് റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ മെല്‍വിന്‍ സോജി ഒന്നാം സ്ഥാനവും ദേവിക ബാബുരാജ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി, സീനിയര്‍ വിഭാഗത്തില്‍ തല്‍ഹ റഷീദ് ഒന്നാം സ്ഥാനവും മിന്‍സിയ സുലൈമാന്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി, വിജയികള്‍ ക്കുള്ള സ്വര്‍ണ നാണയങ്ങള്‍ ഫെബ്രുവരി 21 -ാം തീയതി നെസ്റ്റോ അസീസിയ ട്രയിന്‍ മാള്‍ ഓഡിറ്റോറിയത്തില്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പങ്കെടുക്കുന്ന ഒണ്‍പതാം വാര്‍ഷികാഘോഷങ്ങളൂടെ സമാപനപരി പടിയില്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *