മാധ്യമ പ്രവര്‍ത്തകന്‍ മരണപ്പെട്ട നിലയില്‍

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഏഷ്യാനെറ്റ് ന്യൂസില്‍ എഫ്‌ഐആര്‍ പ്രോഗ്രാമിന്റെ അവതാരകനായിരുന്ന അനീഷ് ചന്ദ്രനെയാണ് വെള്ളിയാവ്ച രാവിലെ എട്ടോടെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴക്കൂട്ടം റെയില്‍വെ സ്‌റേഷനില്‍ നിന്നും മുന്നൂറ് മീറ്റര്‍ മാറിയുള്ള റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്. വിരലടയാള വിദഗ്ധരും ഡോഗ്‌സ്‌ക്വാഡും കഴക്കൂട്ടം പോലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മാത്യഭൂമി , കൈരളി ടിവി എന്നീ മാധ്യമങ്ങളിലും ഇദ്ദേഹം ജോലി ചെയ്തിരിന്നു

Leave a Reply

Your email address will not be published. Required fields are marked *