നിരീക്ഷണത്തിന് 131 മൈക്രോ ഒബ്‌സര്‍വര്‍മാര്‍

മലപ്പുറം: പ്രശ്‌ന ബാധിത ബൂത്തുകളില്‍ നിരീക്ഷണത്തിനായി 131 മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയമിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജനറല്‍ ഒബ്‌സര്‍വര്‍മാരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ നിരീക്ഷകര്‍ പോളിങ് ബൂത്തുകളില്‍ നിരീക്ഷണം നടത്തി വോട്ടെടുപ്പ് പ്രക്രിയ സുഗമവും സുതാര്യവുമെണെന്ന് ഉറപ്പാക്കും. അപാകതകളോ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തും. കമ്മീഷന്റെ പൊതു നിരീക്ഷകര്‍ക്കാണ് മൈക്രോ ഒബ്‌സര്‍വര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കുക.
മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്കുള്ള പരിശീലനം രണ്ട് ബാച്ചുകളിലായി കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി ഉദ്ഘാടനം ചെയ്തു. പൊതു നിരീക്ഷകരായ നില്‍കാന്ത് എസ്. അവ്ഹദ്, വിജയ് കുമാര്‍ യാദവ്, സുരേന്ദ്ര കുമാര്‍, പി. അമുധ, രാജീവ് ശര്‍മ, സുധീര്‍ കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *