കൊറോണവൈറസ്‌ ബാധ നേരിടാന്‍ കേന്ദ്രം സഹായം നല്‍കണം: ബിനോയ്‌ വിശ്വം

ന്യൂഡല്‍ഹി> കൊറോണ വൈറസ് ബാധയെ നേരിടാന്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായ വും ചെയ്യണമെന്ന് ബിനോയ് വിശ്വം എം പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

മൂന്ന്‌ ജില്ലകബില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനം ദുരന്തബാധിതമായി പ്രഖ്യാപിക്കപ്പെട്ടിരിക്കയാണ്.

സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെങ്കിലും പ്രശ്നത്തിന്റെ ഗൗരവം പരിഗണിച്ച്‌ കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കുകയും ആവശ്യമായ മറ്റു സഹായങ്ങള്‍ നല്‍കുകയും വേണം.

നിപ്പക്കു പിന്നാലെ കൊറോണ വൈറസിനെയും നേരിടേണ്ടി വരുന്ന കേരളത്തില്‍ ഏറ്റവും ആധുനികമായ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *