തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായി സമൂഹമാധ്യമങ്ങളിലുള്ള അപഹാസ്യമായ തലക്കെട്ടുകള്‍ തടയാന്‍ മാധ്യമനിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ ഉന്മൂലനം ചെയ്യണം. ചൊവ്വാദോഷമെന്ന പേരില്‍ നിരവധി സ്ത്രീകളെ ചൂഴ്ന്നു നില്ക്കുന്ന അനാചാരങ്ങള്‍ തെറ്റാണെന്ന ബോധ്യമുണ്ടാകണം.
കേരളത്തില്‍ മഹാ ഭൂരിപക്ഷം സ്ത്രീകളും ഇന്നും ഗാര്‍ഹിക പീഡനത്തിനിരയാകുന്നുണ്ട്. ഇതിനെ മറികടക്കാന്‍ ഗാര്‍ഹിക പീഡന നിരോധന നിയമം സന്പൂര്‍ണമായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
വനിതാ വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടത് കുടുംബത്തിന്റെയും സമൂഹത്തിന്റയും കൂട്ടുത്തരവാദിത്വമാണ്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനാകണമെന്നും മന്ത്രി പറഞ്ഞു.
