പത്തനംതിട്ട: കോവിഡ്-19 പത്തനംതിട്ട ജില്ലയില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ അടിയന്തിര യോഗം വിളിച്ചു. ജില്ലയില്‍ അഞ്ച് കണ്ട്രോള് റുമുകളും തുറന്നു. രോഗലക്ഷണങ്ങള്‍ ഉള്ളവരോ, രോഗ ബാധ സ്ഥിരീകരിച്ചവരുമായി ഇടപഴകിയവരോ കണട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
രോഗബാധ സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം ശക്തമായ പ്രതിരോധ നടപടികള്‍ തുടങ്ങി.
