മനാമ: ബഹ്റൈനില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 79 ആയി. അതേസമയം, വൈറസ് ബാധിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചിലരെ ഡിസ്ചാര്‍ജ് ചെയ്തതായും ആരോഗ്യവകുപ്പ് മന്ത്രാലയം വ്യക്തമാക്കി.
രോഗം പടരാതിരിക്കാനുള്ള നടപടികളില്‍ ഏറ്റവും പ്രധാനം എല്ലാവരുടെയും സഹകരണമാണ്. വിവിധ മന്ത്രാലയങ്ങളുമായി ചേര്‍ന്ന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തുടരുകയാണ്. ഇറ്റലി, സൗത്ത് കൊറിയ, ലെബനന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ബഹ്റൈനിലെത്തിയിട്ടുള്ളവര്‍ അടിയന്തരമായി മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
