വെടിയുണ്ടകള്‍ കാണാതായ സംഭവം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

 എസ്‌എപി ക്യാമ്ബില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചങ്ങനാശ്ശേരി സ്വദേശി രാമചന്ദ്ര കൈമള്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് പരിഗണിക്കുന്നത് .

നിലവിലുള്ള പൊലീസ് അന്വേഷണം കൊണ്ട് സത്യം പുറത്ത് വരില്ലെന്നും സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നത് . ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

അതേസമയം , വെടിയുണ്ട കാണാതായ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം .

Leave a Reply

Your email address will not be published. Required fields are marked *