തിരുവനന്തപുരം: കോവിഡ്-19 വൈറസുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ്.
വ്യാജ വാര്‍ത്തകള്‍ നിര്‍മിക്കുന്നതും ഫോര്‍വേഡ് ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പൊതുജനാരോഗ്യച്ചട്ടം പ്രകാരം നടപടിയെടുക്കുമെന്നും ഡിജിപി അറിയിച്ചു.
കൊറോണയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പരിഭ്രാന്തി പരത്തുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ നിര്‍ദേശം.
