സ്കൂളുകള്‍, കോളജുകള്‍, മദ്റസകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് അവസാനം വരെ അടച്ചിടും
തിരുവനന്തപുരം/കൊച്ചി: സംസ്ഥാനത്ത് പുതുതായി രണ്ടുപേര്‍ക്ക് കൂടി കോവിഡ് 19 രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം എട്ടായി.
കോഴഞ്ചേരി ഗവ. ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്നവര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് ഇറ്റലിയില്‍നിന്ന് പത്തനംതിട്ടയിലെത്തിയ കുടുംബവുമായി സമ്ബര്ക്കമുണ്ടായിരുന്നതായി സൂചനയുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇറ്റലിയില്‍നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശിയായ മൂന്ന് വയസ്സുള്ള കുട്ടിക്ക് തിങ്കളാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കളുടെ സാമ്ബിള്‍ പരിശോധനക്കയച്ചിരിക്കുകയാണ്. കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ കുടുംബം ഈ മാസം ഏഴിന് രാവിലെ 6.30ന് ദുൈബയില്നിന്നുള്ള ഇ.കെ-503 വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. വിമാനത്താവളത്തില്‍ പരിശോധന നടത്തിയപ്പോഴാണ് പനി ഉണ്ടെന്നറിഞ്ഞത്. സാമ്ബിള്‍ പരിശോധനയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചു. വിമാനത്താവളത്തില്‍ ഇവരെ പരിശോധനക്കും മറ്റും സഹായിച്ച അഞ്ച് മെഡിക്കല്‍ സംഘാംഗങ്ങളും നിരീക്ഷണത്തിലാണ്. ഇവര്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവരുടെ വിവരം ശേഖരിക്കും.
സംസ്ഥാനത്ത് 1166 പേര് നിരീക്ഷണത്തിലാണ്. ഇതില്‍ 967 പേര് വീടുകളിലും 149 പേര് ആശുപത്രികളിലുമാണ്. കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയ പത്തനംതിട്ടയിലെ 270 പേരെ ആരോഗ്യവകുപ്പ് കണ്ടെത്തി.
നേരിട്ട് ബന്ധപ്പെടാത്തവരും എന്നാല്‍, ഇടപഴകിയവരുമായി സമ്ബര്‍ക്കം പുലര്ത്തിയവരുമായ 449 പേരെ കെണ്ടത്തിയിട്ടുണ്ട്. ഇറ്റലിയില്‍നിന്നെത്തിയവരുടെ കുടുംബത്തില്‍ 90ഉം 87ഉം വയസ്സുള്ള ദമ്ബതികളുടെ ആരോഗ്യസ്ഥിതിയിലും ആശങ്കയില്ല.
അതിനിടെ, സംസ്ഥാനത്ത് പൊതുചടങ്ങുകളും ഏഴാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പരീക്ഷയും ഒഴിവാക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. സ്കൂളുകള്‍, കോളജുകള്‍, മദ്റസകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് അവസാനം വരെ അടച്ചിടും.
