ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ പിടിയില്‍

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ പിടിയില്‍. ഐജാസ് അഹ് പായെര്‍, മൊഹ്ദ് അല്‍ത്താഫ് പായെര്‍, അബ് റൗഫ് മാലിക്ക് എന്നിവരെയാണ് പിടികൂടിയത്. ജമ്മു കശ്മീരിലെ കുപ്‌വാരയിലായിരുന്നു സംഭവം.

കുപ്പവാരയിലെ കരള്‍പോര പ്രദേശത്ത് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ താവളം അടിച്ചിരിക്കുന്നതായി സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഭീകര കേന്ദ്രം കണ്ടെത്തിയത്. തുടര്‍ന്ന് താവളം നശിപ്പിക്കുകയായിരുന്നു. ക്യാമ്ബിന്റെ പരിസരത്തു നിന്നുമാണ് മൂന്ന് ഭീകരരെയും പിടികൂടിയത്. ക്യാമ്ബില്‍ നിന്നും മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും, ചില രഹസ്യ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

കുപ്‌വാരയിലെ യുവാക്കള്‍ക്ക് ക്യാമ്ബില്‍ പരിശീലനം നല്‍കുന്നുണ്ടെന്നും നുഴഞ്ഞു കയറുന്ന ഭീകരര്‍ ഇവിടെ രഹസ്യമായി തങ്ങാറുള്ളതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇവരെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *