പരീക്ഷമാറ്റി, വിദ്യാലയങ്ങള്‍ക്ക്​ അവധി; സംസ്​ഥാനത്ത്​ അതീവ ജാഗ്രത -മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുതായി രണ്ടുപേര്‍ക്കുകൂടി കോവിഡ്​ ബാധ സ്​ഥിരീകരിച്ചതോടെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ആരോഗ്യ അടിയന്തരാവസ്​ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണുള്ളതെന്ന്​ മന്ത്രിസഭാ തീരുമാനം വിശദീകരിക്കവേ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏഴാം ക്ലാസുവരെ പരീക്ഷ നടത്തില്ല. സി.ബി.എസ്​.ഇ ഉള്‍പ്പെടെ എല്ലാ സ്​കൂളുകള്‍ക്കും കോളജ്​, മദ്​റസ, അംഗന്‍വാടി, പ്രഫഷനല്‍ വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍, തിയേറ്റര്‍ എന്നിവ മാര്‍ച്ച്‌​ 31 വരെ അടച്ചിടും. എല്ലാ വിഭാഗങ്ങളുടെയും ഉത്സവങ്ങള്‍ ഒഴിവാക്കണം. ജനങ്ങളുടെ കൂടിച്ചേരലില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രധാന തീരുമാനങ്ങള്‍:

1. ഏഴാം ക്ലാസുവരെ പരീക്ഷയില്ല. 2. എട്ട്​ മുതല്‍ അതീവ സുരക്ഷാ മുന്‍കരുതലോടെ പരീക്ഷ
3. സി.ബി.എസ്​.ഇ ഉള്‍പ്പെടെ എല്ലാ സ്​കൂളുകള്‍ക്കും കോളജ്​, മദ്​റസ, അംഗന്‍വാടി, പ്രഫഷനല്‍ വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍ എന്നിവ മാര്‍ച്ച്‌​ 31 വരെ അടച്ചിടും.
4. രോഗ ലക്ഷണങ്ങളുള്ളവരെ പരീക്ഷ എഴുതിക്കില്ല.
5. ട്യൂഷന്‍, സ്​പെഷല്‍ ക്ലാസുകള്‍ തുടങ്ങിയവക്കും മാര്‍ച്ച്‌​ 31 വരെ അവധി
6. എല്ലാ വിഭാഗങ്ങളുടെയും ഉത്സവങ്ങള്‍ ഒഴിവാക്കണം. ജനങ്ങളുടെ കൂടിച്ചേരല്‍ അപകടം സൃഷ്​ടിക്കും.
7. കലാ സാംസ്​കാരിക പരിപാടികള്‍ ഒഴിവാക്കുക.
8. സര്‍ക്കാര്‍ ഓഫിസുകളില്‍ രോഗബാധ നിയന്ത്രിക്കാന്‍ മുന്‍കരുതലെടുക്കും.
7. വിവാഹം ചടങ്ങുകള്‍ മാത്രമായി നടത്തുക.
8. ശബരിമലയില്‍ നിത്യപൂജ മാത്രം നടത്തുക. ദര്‍ശനത്തിന്​ പോകുന്നത്​ ഒഴിവാക്കുക.

Leave a Reply

Your email address will not be published. Required fields are marked *