കോവിഡ്: വിസ കാലാവധി കഴിഞ്ഞാലും ഖത്തറിലേക്ക് മടങ്ങിയെത്താം

ദോഹ: കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കാലാവധി കഴിഞ്ഞ വിസ ഉള്ളവര്‍ക്കും ഖത്തറിലേക്ക് മടങ്ങിയെത്താനുള്ള പ്രത്യേക ഇളവ് തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇന്ത്യ അടക്കമുള്ള 15 രാജ്യക്കാര്‍ക്ക് ഖത്തര്‍ താല്‍ക്കാലിക യാത്രാവിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.

ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്ന് മടങ്ങാന്‍ കഴിയാത്ത, ഖത്തര്‍ ഐ.ഡി കാലാവധി കഴിഞ്ഞവര്‍ക്ക് ഏറെ ആശ്വാസമാണ് പുതിയതീരുമാനം.

നിലവില്‍ വിസാകാലാവധി കഴിയുന്ന സമയത്ത് ഖത്തറില്‍ വേണമെന്നത് നിര്‍ബന്ധമാണ്. പുതിയ തീരുമാനപ്രകാരം ഖത്തറില്‍ പ്രവേശിക്കുന്നതിനുള്ള കാലാവധി ആറുമാസം കഴിഞ്ഞവര്‍ക്കും യാത്രാവിലക്ക് നീങ്ങുമ്ബോള്‍ രാജ്യത്തേക്ക് പ്രവേശിക്കാം.

വെള്ളിയാഴ്ച എല്ലാ പള്ളികളിലും ജുമുഅ നടക്കും. തടസങ്ങളില്ല. സിനിമ ശാലകള്‍, ജിംനേഷ്യങ്ങള്‍, കല്യാണഹാളുകള്‍, പാര്‍ക്കുകളിലെ കുട്ടികളുടെ കളിസ്ഥലങ്ങള്‍ എന്നിവ അടച്ചു. ആസ്പയറിലെ എല്ലാ പരിപാടികളും മാറ്റി.
ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ പൊതുജങ്ങള്‍ക്ക് പ്രവേശനം നിര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *