പത്തനംതിട്ടയില്‍ മാസ് ഐസൊലേഷന് വേണ്ടി കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് തയ്യാറാക്കുന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് മാസ് ഐസൊലേഷന് വേണ്ടി തയാറാക്കി കൊണ്ടിരിക്കുകയാണ്. ജില്ലയില്‍ 9 പേര്‍ക്കാണ് ഇതുവരെ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. പുതുതായി വന്ന 22 ഫലം കൂടി നെഗറ്റീവ് ആണ്. ആശുപത്രികളിലും വീടുകളിലുമായി 5257 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇനി ഫലം വരാന്‍ 66 സാമ്ബിളുകളാണുള്ളത്. ഇതുവരെ 149 പരിശോധനാ ഫലങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. മൂന്നു പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം,പരുമല പള്ളിയിലെ തീര്‍ത്ഥാടനം നിരോധിച്ചു

Leave a Reply

Your email address will not be published. Required fields are marked *