കുടകില്‍ നിന്നും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ട കൊടുവള്ളി സ്വദേശി മയക്കുമരുന്നുമായി കസ്റ്റഡിയില്‍

 കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച യുവാവ് മയക്കുമരുന്നുമായി പിടിയില്‍. കൊവിഡ് 19 പ്രദേശമായ കുടകില്‍ നിന്നും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ട കൊടുവള്ളി സ്വദേശിയായ യുവാവിനെയാണ് വൈത്തിരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ലക്കിടിക്കടുത്ത അറമലയിലെ ഒരു വാടക വീട്ടില്‍ തമ്ബടിച്ചിരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പേരെയും പോലീസ് പിടികൂടി.

Close up of male hands in bracelets behind back

ദുരന്ത നിവാരണ നിയമ പ്രകാരം വയനാട്ടിലേക്ക് അയല്‍ ജില്ലകളില്‍ നിന്നുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്.

വയനാട്ടിലേക്കുള്ള പ്രവേശന കവാടങ്ങളായ ലക്കിടി, പേരിയ, ബോയ്സ് ടൗണ്‍, നിരവില്‍പ്പുഴ എന്നിവിടങ്ങളില്‍ പ്രത്യേക രിശോധനാ സംഘങ്ങളെ നിയോഗിക്കാന്‍ ജില്ലാ പോലീസ് മേധാവിക്കും ഡിഎംഒക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *