കുവൈത്തില്‍ എട്ട്​ ഇന്ത്യക്കാരടക്കം 11 പേര്‍ക്ക്​ കൂടി കോവിഡ്​

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ എട്ട്​ ഇന്ത്യക്കാരടക്കം 11 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ വൈറസ്​ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 25 ആയി. ബ്രിട്ടനില്‍നിന്ന്​ വന്ന സ്വദേശി, ബ്രിട്ടനില്‍നിന്ന്​ വന്ന സൗദി പൗരന്‍, സ്വിറ്റ്​സര്‍ലാന്‍ഡില്‍നിന്ന്​ വന്നയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ സ്വദേശി എന്നിവരാണ്​ ഇന്ത്യക്കാരെ കൂടാതെ വൈറസ്​ സ്ഥിരീകരിച്ചത്​.

ഒരു ഇന്ത്യക്കാരന്​ ഏതുവഴിയാണ്​ രോഗം ബാധിച്ചതെന്ന്​ കണ്ടെത്തിയിട്ടില്ല. ഇതോടെ രാജ്യത്ത്​ ആകെ വൈറസ്​ ബാധിതരുടെ എണ്ണം 266 ആയി. അഞ്ചുപേര്‍ തിങ്കളാഴ്​ച രോഗമുക്​തി നേടി. ആകെ രോഗമുക്​തി നേടിയവരുടെ എണ്ണം 72. ബാക്കി 194 പേര്‍ ചികിത്സയിലാണ്​. 13 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്​.

Leave a Reply

Your email address will not be published. Required fields are marked *