തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ ഡോക്ടറുടെ കുറിപ്പടിയില്‍ നിര്‍ബന്ധമായി സീല്‍ വേണമെന്ന് എക്സൈസ് അറിയിച്ചു. സീല്‍ പതിക്കാതെ കുറിപ്പടിയുമായി മദ്യം വാങ്ങാനെത്തിയവരെ തിരികെ അയച്ചു.
ആശുപത്രികളില്‍ നിന്ന് ഒപി ടിക്കറ്റ് എടുത്ത് സ്വന്തമായി പലരും കുറിപ്പടി എഴുതാന്‍ സാധ്യതയുണ്ടെന്നും കൃത്യമായ നിര്‍ദേശങ്ങള്‍ക്കനുസരിച്ചേ മദ്യം നല്കാന് കഴിയൂ എന്നും എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.
