മസ്കത്ത്: ഒമാനില്‍ 18 പേര്‍ക്ക് കൂടി കോവിഡ് 19. ഇതോടെ മൊത്തം വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 210 ആയി. ഇതുവരെ 34 പേര് അസുഖത്തില്‍ നിന്ന് സുഖം പ്രാപിച്ചിട്ടുണ്ട്.
ഒമാനിലെ ആദ്യ കോവിഡ് മരണം ചൊവ്വാഴ്ച രാത്രി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മസ്കത്തില് നിന്നുള്ള സ്വദേശി വൃദ്ധനാണ് മരണപ്പെട്ടത്. സാമൂഹിക അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അത്യാവശ്യക്കാര്‍ അല്ലാത്തവര്‍ വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
