വയനാട്ടില്‍ സംസാര ശേഷിയില്ലാത്ത പെണ്‍കുട്ടി ലൈം​ഗിക പീഡനത്തിനിരയായി; പരാതി

കല്‍പ്പറ്റ: സംസാര ശേഷിയില്ലാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചതായി പരാതി. വയനാട് അമ്ബലവയലിലാണ് സംഭവം. പത്ത് വയസുകാരിയാണ് പീഡനത്തിനിരയായത്.

മാതാപിതാക്കള്‍ വിറക് ശേഖരിക്കാന്‍ പോയസമയത്താണ് ആദിവാസി ബാലിക പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിയുടെ കരച്ചിലിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷണം നടത്തിയപ്പോഴാണ് ജനനേന്ദ്രിയത്തില്‍ നിന്ന് രക്തമൊലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *