ജമ്മു കശ്മീരില്‍ അഞ്ച് ലശ്കറെ ത്വയ്യിബ കൂട്ടാളികള്‍ അറസ്റ്റില്‍

സോപൂര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേന നടത്തിയ തിരച്ചലില്‍ അഞ്ച് ലശ്കറെ ത്വയ്യിബ തീവ്രവാദികളുമായി ബന്ധമുള്ള അഞ്ച് പേര്‍ അറസ്റ്റില്‍. ജമ്മു കശ്മീരിലെ സോപൂരില്‍ നിന്നാണ് തീവ്രവാദികളെ പിടികൂടിയത്.

തുജാര്‍ ഗ്രാമത്തില്‍ പ്രദേശവാസിയുടെ വീടിന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയ കേസിലാണ് അറസ്റ്റ്. അഞ്ച് ഹാന്‍ഡ് ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ തീവ്രവാദികളില്‍ നിന്ന് പിടിച്ചെടുത്തതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *