തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനം നാളെ അറിയാമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ . മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അക്കാര്യം അറിയിക്കും ജാഗ്രത ഇനിയും തുടരേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി .
‘രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്. അത് നമ്മള്‍ ഒരുമിച്ച് നടത്തിയ പരിശ്രമമാണ്.
അത് നല്ലതാണ് പക്ഷേ, കൊറോണ വൈറസ് കേരളത്തില്‍ നിന്ന് പൂര്‍ണമായും ഇല്ലാതായെന്ന് പറയാറായിട്ടില്ല. കാരണം, സിംഗപ്പൂരിലൊക്കെ ഒന്ന് കുറഞ്ഞിട്ട് വീണ്ടും വന്നിരുന്നു. ഒരാള്‍ വിട്ടു പോയാല്‍, അയാള്‍ സമൂഹത്തില്‍ സഞ്ചരിച്ച് അസുഖം പടരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നിയന്ത്രണങ്ങള്‍ തുടരേണ്ടി വരുമെന്നും കെകെ ശൈലജ വ്യക്തമാക്കി.
