തിരുവനന്തപുരം: കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തില്‍ സുപ്രധാന വഴിത്തിരിവ്. മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചു. മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിദ്ധ്യമാണ് സ്ഥിരീകരിച്ചത്. ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ നടന്ന പരിശോധനയിലാണ് മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇത് മണിയുടെ കുടുംബത്തിന്റെ പരാതിക്ക് അടിസ്ഥാനമുളളതിന്റെ തെളിവാണെന്നാണ് പോലീസ് പറയുന്നത്.
