തിരുവനന്തപുരം കേരള നിയമസഭയുടെ പുതിയ സ്പീക്കറായി സി പി എം സംസ്ഥാന കമ്മിറ്റി അംഗവും പൊന്നാനി നിയമസഭാംഗവുമായ പി ശ്രീരാമകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ ഒന്‍പതിന് നടന്ന രഹസ്യബാലറ്റിലൂടെയായിരുന്നു തിരഞ്ഞെടുപ്പ് . പ്രതിപക്ഷത്തെ വി പി സജീന്ദ്രനെ പരാജയപ്പെടുത്തിയാണ് ശ്രീരാമകൃഷ്ണന്‍ സ്പീക്കറായി തിരഞ്ഞെടുത്തത്. പി ശ്രീരാമകൃഷ്ണന് 92 ഉം സജീന്ദ്രന് 46 ഉം വോട്ടും ലഭിച്ചതായി പ്രോടെം സ്പീക്കര്‍ എസ് ശര്‍മ സഭയെ അറിയിച്ചു. പുതിയ സ്പീക്കറെ മുഖ്യമന്ത്രി പിണറായി വിജയനും , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിവിധ നിയമസഭാകക്ഷികളും അഭിനന്ദിച്ചു.
